2024 May 03
24 Shawwal, 1445 AH
ആദർശത്തിൻ യുവസാഗരം  നമ്മോട് പറയുന്നത്

ആദർശത്തിൻ യുവസാഗരം നമ്മോട് പറയുന്നത്

  • റഹ്മത്തുല്ല സ്വലാഹി പുത്തൂർ

മലയാള മണ്ണിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ യുവഘടകം വ്യക്തമായ നിലപാടുമായി പ്രവർത്തന സജ്ജമാണെന്ന് ഒരിക്കൽകൂടി ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു. പ്രപഞ്ച നാഥനായ റബ്ബിന് മുമ്പിൽ ശുക്റിന്റെ സുജൂദർപ്പിക്കുന്ന യുവമനസ്സുകളിൽ വിനയത്തിന്റെ സദ് വിചാരങ്ങൾ മാത്രം.
കലുഷിതമായ ലോകത്ത് ജീവിതത്തിന്റെ നേർരേഖ തേടുന്ന യൗവനത്തിന് മുമ്പിൽ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു എെ.എസ്.എം സംസ്ഥാന സമ്മേളനം. വെല്ലുവിളികൾക്കും കടന്നാക്രമണങ്ങൾക്കും മുമ്പിൽ പ്രതിരോധം തീർക്കേണ്ടത് അരിവിന്റെയും വിവേകത്തിന്റെയും വിസ്ഫോടനം കൊണ്ടുതന്നെയാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കപ്പെട്ടു. ഉദ്ഘാടനാനന്തരം നടന്ന ഫാമിലി സമ്മിറ്റോടെയായിരുന്നു പഠന വേദികൾക്ക് തുടക്കമായത്. കേരളത്തിന്റെ വ്യവസായ നഗരത്തിന് ധാർമികതയുടെ വലിയ സന്ദേശമാണ് സമ്മിറ്റ് നൽകിയത്. മതമൂല്യങ്ങൾ നെഞ്ചേറ്റിയ ആദർശ കുടുംബത്തിന്റെ പ്രാധാന്യംഅത് ഉൗന്നിപ്പറഞ്ഞു. മഹദ് പൈതൃകം കാത്തുസൂക്ഷിച്ച വീടകങ്ങളിൽ പോലും അരാജകത്വം ഇരച്ചു കയറി വരുമ്പോൾ അരുതെന്ന് പറയാൻ പഠിപ്പിക്കുകയായിരുന്നു പ്രസ്തുത സെഷൻ.നൻ മ പാഠങ്ങൾ വിസ്മരിച്ച് താൽക്കാലികമായ ആനന്ദാസ്വാദനങ്ങൾക്ക് പിന്നാലെ ഇറങ്ങിയോടുന്ന കൗമാര-യുവത്വത്തിന് കൃത്യമായ ദിശാബോധമാണ് ഫാമിലിസമ്മിറ്റ് നൽകിയത്. ബന്ധങ്ങൾ ഉലഞ്ഞു പോകാതെ ചേർത്തുപിടിക്കേണ്ടവരെ നെഞ്ചോട് ചേർത്തു നിർത്തുന്നതിന്റെ പ്രാധാന്യവും പവിത്രതയും അതിൽ എടുത്ത് പറയപ്പെട്ടു. തൗഹീദിന്റെ അടിസ്ഥാനത്തിലൂന്നിയ ആദർശ കുടുംബത്തിനാണ് അസമാധാനത്തിന്റെയും വെല്ലുവിളികളുടെയും കാലത്ത് നെഞ്ചൂക്കോടെ നില കൊള്ളാനാവുകയെന്നും അതാണ് ആത്യന്തിക വിജയത്തിന്ന് അടിസ്ഥാനമെന്നും സെഷൻ ചൂണ്ടിക്കാട്ടി.
രണ്ടാം ദിവസം പ്രൊലോഗ് എന്ന സെഷനായിരുന്നു ആദ്യം. രാവിലെ 9 മണിയോടെ സമാരംഭം. തുടർന്ന് സ്കോളേഴ്സ് സർക്കിൾ. പ്രബോധനത്തിന്റെ കർമ വീഥിയിലിറങ്ങാൻ ഒരുങ്ങുന്നവർക്ക് ഒരു കൈ പുസ്തകം പോലെ പ്രസ്തുത സെഷൻ അർത്ഥവത്തായി മാറി. ദൈവാസ്തിക്യത്തിന്റെ യഥാർത്ഥവശങ്ങൾ കൃത്യമായിഅതിൽ പ്രതിപാദിക്കപ്പെട്ടു. ഏകദൈവ വിശ്വാസത്തിന്റെ പഠനമുറിയിലേക്ക് ചെറുപ്പത്തിന്റെ കാൽപാദങ്ങൾ നടന്നുകയറി. ദൈവ നിഷേധവും അർത്ഥശൂന്യമായ നാസ്തികതയും അന്ധകാരത്തിന്റെ പടുകുഴികളാണെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കപ്പെട്ടു. വീട് വീടാന്തരം തുടങ്ങി, ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നഗര നഗരാന്തങ്ങളിലൂടെ മുഴങ്ങിക്കേട്ട നേരിന്റെ നിലപാട് ഇസ്വ് ലാഹി യുവത്വം തോളുരുമ്മി ചേർന്നുനിന്നു പറഞ്ഞപ്പോൾ അത് മറ്റൊരു ചരിത്രമായി പരിണമിച്ചു. ശിർക്കൻ പ്രവണതകളും വ്യാജ ആത്മീയതയും ഉയർത്തുന്ന അപകട വാദങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രസ്തുത സെഷൻ. മുദബ്ബിറുൽ ആലം മണ്ണിനടിയിലല്ല, പ്രപഞ്ചമാകെ പടച്ച് പരിപാലിക്കുന്നവനായ ഏക റബ്ബ് മാത്രമാണെന്ന് പ്രമാണങ്ങൾ കൊണ്ട് പറഞ്ഞ് പഠിപ്പിക്കുന്ന സെഷന്സമ്മേളന നഗരി സാക്ഷ്യം വഹിച്ചു.
 പതിനായിരങ്ങൾക്ക് വിജ്ഞാന വിരുന്നൊരുക്കിയ പ്രധാന വേദിക്ക് പുറമെ മറ്റ് രണ്ട് വേദികളിലും ശ്രദ്ധേയമായ ചർച്ചകൾ നടന്നു. വ്യത്യസ്ത അഭിരുചിയുള്ള വരുടെ "റിവാഡ് ' കൂട്ടായ്മയും സമ്മേളനത്തിന് മാറ്റ് കൂട്ടി. 
ലിബബറലിസത്തിന്റെ നിരർത്ഥകത തുറന്നു കാട്ടിയ , വർഗീതയോട് സമരമാണെന്ന് ആവർത്തിച്ചു പറഞ്ഞ, ഇസ് ലാമോഫോബിയ സത്യത്തിന്റെ പിൻബലമില്ലാത്ത, വെറും ആരോപണങ്ങളാണെന്ന് തെളിവുകൾ നിരത്തി പ്രതിപാദിച്ച , ജെൻഡർ ന്യൂട്രാലിറ്റി ആശയങ്ങൾ അധാർമികതയിലേക്കുള്ള വാതായനങ്ങൾ തുറന്നു വെക്കുകയാണെന്ന നിലപാട് ഉറക്കെ പറഞ്ഞ എെതിഹാസിക സമാഗമമായി ചരിത്രത്തിൽ ഇനിഎെ.എസ്.എം എറണാകുളം സമ്മേളനവും രേഖപ്പെടുത്തപ്പെടും.