വിചിന്തനം :ഐ.എസ്.എമ്മിന്റെ അക്ഷര ശബ്ദം
2001 ജൂലൈയിൽ ദ്വൈവാരികയായി സമാരംഭം കുറിച്ച തൗഹീദിന്റെ അക്ഷര പ്രകാശമാണ് വിചിന്തനം. 2006 ലാണ് കേരളാ നദ് വത്തുൽ മുജാഹിദീനിന്റെ ഒദ്യോഗിക ജിഹ്വയായി വിചിന്തനം മാറിയത്.
പിന്നീട് കോഴിക്കാട്ട് വെച്ചു നടന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ വെച്ച് ഇസ്വ് ലാഹി പ്രസ്ഥാനത്തിന്റെ യുവഘടകമായ ഐ.എസ്.എമ്മിന്റെ മുഖപത്രമായി കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി വിചിന്തനത്തെ പ്രഖ്യാപിച്ചു. അതൊരു ചരിത്ര നിയോഗമായിരുന്നു. മാതൃഘടകം ഏൽപിച്ച ഉത്തരവാദിത്തമേറ്റെടുത്ത് എണ്ണയിട്ട യന്ത്രം കണക്കെ യുവജനങ്ങൾ മുന്നോട്ട് ഗമിച്ചു.
തൗഹീദിൻറെ പ്രബോധനവീഥിയിലെ ദൗത്യ നിർവ്വഹണമാണ് വിചിന്തനത്തിന്റെ മുഖ്യ ലക്ഷ്യം.സിയോണിസവും ഫാഷിസവുമെല്ലാം പത്തിവിടർത്തി ഭീകര താണ്ഡവമാടുമ്പോൾ , വർഗീയ ധ്രുവീകരണ നീക്കങ്ങൾ കൂടി വരുമ്പോൾ ചേർത്തുപിടിക്കലിന്റെയും സ്റ്റേഹത്തിന്റെയും വർത്തമാനമാണ് വിചിന്തനത്തിന് പറയാനുള്ളത്. വേദനയിൽ കഴിയുന്ന ഗസ്സയുടെ മക്കളെ അക്ഷരക്കൂട്ടങ്ങളാൽ നെഞ്ചോട് ചേർക്കുകയാണ് വിചിന്തനം. "മുദബ്ബിറുൽ ആലം" എന്ന ശിർക്കൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന കാലത്ത്,എല്ലാം പടച്ച് പരിപാലിക്കുന്ന റബ്ബിന്റെ ആസ്ഥിക്യവും ശക്തിയും കഴിവും പ്രമാണങ്ങളുടെ പിൻബലത്തോടെ വിചിന്തനം ഉദ്ദരിക്കുന്നു.
ലഹരിയുടെ ദുഷ് വലയത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന കൗമാരയൗവ്വനത്തിന് വിചിന്തനം ധാർമ്മിക വഴിയിലേക്കുളള ചൂണ്ടുപലകയാണ്. ഇസ് ലാമിലെ സ്ത്രീത്വം പവിത്രവും ആദരണീയവുമാണെന്നും മതം പ്രദാനം ചെയ്യുന്ന പെണ്ണവകാശങ്ങൾ അതുല്ല്യമാണെന്നും വളച്ചുകെട്ടില്ലാതെ വിളിച്ചു വിചിന്തനം പറയുന്നു. കുടുംബ സാമൂഹ്യ ബന്ധങ്ങളുടെ പവിത്രതയും ഇസ്വ് ലാഹിന്റെ ജിഹ്വയും വിചിന്തനം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.
വിചിന്തനത്തിന്റെ നേതൃത്വം :
മുഖ്യ പത്രാധിപരായി ഇ കെ.എം പന്നൂരും പത്രാധിപ സമിതിയംഗങ്ങളായി ഇസ്ഹാഖലി കല്പിക്കണ്ടി, അബ്ദുൽ ജബ്ബാർ തൃപ്പനച്ചി, അബ്ദുൽ ഖയ്യൂം പാലത്ത്, റഷീദ് ഒളവണ്ണ, സുലൈമാൻ മുസ് ലിയാർ ചൊക്ലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.
മാനേജിംഗ് കമ്മിറ്റി :
ഡോ : ജംഷീർ ഫാറൂഖി (മാനേജിംഗ് ഡയരക്ടർ )
റഹ് മത്തുല്ല സ്വലാഹി പുത്തൂർ (എക്സി : ഡയരക്ടർ )
സിറാജ് ചേലേമ്പ്ര (ഫിനാൻസ് ആന്റ് ഐ.ടി ഡയരക്ടർ )
ഷബീർ കൊടിയത്തൂർ (സർക്കുലേഷൻ മാനേജർ )