2024 October 25
22 Rabiʻ II, 1446 AH
വിദ്യാഭ്യാസം:  മാനവീകരണത്തിന്റെ  അനിവാര്യത

വിദ്യാഭ്യാസം: മാനവീകരണത്തിന്റെ അനിവാര്യത

  • ഡോ. അയ്മൻ ശൗഖി

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസരംഗം വലിയ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. 1043 സർവകലാശാലകൾ, 42343 കോളജുകൾ, 11779 മറ്റു സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകോത്തരമാക്കുന്നു. 2017-ലെ ഒരു റിപ്പോർട്ട് പ്രകാരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 2001 മുതൽ 400 ശതമാനം വർധനവാണ്രേഖപ്പെടുത്തിയിട്ടുള്ളത്. 
അടുത്ത നാലു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച 50 സ്ഥാപനങ്ങളിൽ ഇന്ത്യയിലെ എെ എെ ടി-കൾ ഇടം നേടുക എന്ന ലക്ഷ്യത്തോടെ ഒരു ടൃേമലേഴശര ജഹമി ക്രേന്ദ്ര വിദ്യാഭ്യാസ മ്രന്തി ഇൗയടുത്ത് പുറത്തിറക്കുകയുണ്ടായി. നൂതനമായ കോഴ്സുകൾ ആരിംഭിക്കുന്നതിനെസംബന്ധിച്ചും ഗവേഷണ രംഗത്തെ സാധ്യതകളെ കുറിച്ചും, അന്താരാഷ്ട്ര നിലവാരമുള്ള വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെ പറ്റിയുമെല്ലാം ഇൗ പ്ലാനിൽ പ്രതിപാദിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇപ്പോൾ കാണപ്പെടുന്ന വിദ്യാർത്ഥികൾക്കിടയിലെ ആത്മഹതൃ പ്രവണതയെക്കുറിച്ച് പ്ലാനിൽ ഒന്നും പ്രതിപാദിക്കുന്നില്ല. ചമശേീിമഹ ഇൃശാല ഞലരീൃറ ആൗൃലമൗയുടെ ഏറ്റവുമടുത്ത് പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വിദ്യാർത്ഥി ആത്മഹത്യാ നിരക്കിൽ വൻ കുതിച്ചു ചാട്ടമാണുണ്ടായിരിക്കുന്നത്. 2021-ൽ ഇന്ത്യയിലുണ്ടായ മൊത്തം ആത്മഹത്യകളിൽ 8% പരീക്ഷ തോൽവി മൂലമുണ്ടായ മനഃക്ലേശത്താലായിരുന്നു. 2011നും 2021നുമിടയിൽ 70% വർധനവാണ് ഇൗ രംഗത്ത് കാണപ്പെടുന്നത്.
ചഇഞആയുടെ ഡാറ്റ പ്രകാരം 13089 വിദ്യാർത്ഥികളാണ് 2021-ൽ ആത്മഹത്യ ചെയ്തത്.! 2017ലെ 9900 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 32.5% വർധനവാണ് കാണുന്നത്. ഇതനുസരിച്ച് ഒാരോ ദിവസവും ഇന്ത്യയിൽ 36 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നുണ്ട്.
ഖഋഋ, ചഋഋഠ പരീക്ഷകളിലെ പരാജയം മൂലമുള്ള നൈരാശ്യമാണ് ഒരുപറ്റം വിദ്യാർത്ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെങ്കിൽ മറ്റൊരു വിഭാഗം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത് കകഠകളിൽ അഡ്മിഷൻ നേടിയ ശേഷം അവർ നേരിടുന്ന പഠനരംഗത്തെ മാനസിക സമ്മർദം മൂലമാണ്. ഇന്ത്യയിലെ ഖഋഋ, ചഋഋഠ പരീക്ഷകളുടെ പരിശീലന കോച്ചിങ് സെന്ററുകളിൽ ഏറ്റവും മികച്ചതെന്നു കരുതുന്ന രാജസ്ഥാനിലെ കോട്ടയിൽ മാത്രം ഇൗ കഴിഞ്ഞ വർഷം 24 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.! പഠനരംഗത്ത് അവർ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാൻ സാധിക്കാതെയാണ് ഇവർ ആത്മാഹുതിയിൽ അഭയം പ്രാപിച്ചത്.
കഴിഞ്ഞ ഏതാനും മാസത്തിനിടയിൽ ഡൽഹി കകഠയിലെ ആ.ഠലരവ ശി ങമവേലാമശേര െമിറ ഇീാുൗലേൃ ഉലുമൃാേലിേെല രണ്ട് വിദ്യാർത്ഥികളാണ് ആത്മാഹുതി ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അവരുടെ ഏൃമറൗമശേീി പൂർത്തീകരിക്കാനിരിക്കെ മതിയായ ഇൃലറശലേഭ്യമാകാത്തതുകൊണ്ടാണ് ഇവർ ജീവനൊടുക്കിയത്. 2023-ൽ മാത്രം മദ്രാസ് കകഠയിലെ 4 വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. മദ്രാസ് കകഠയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ണലഹഹില,ൈ ഇലിലേൃ കളും 4 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, ഒരു കൗൺസലിങ് സൈക്കോളജിസ്റ്റും പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാർത്ഥികളുടെ മനോദാർഢ്യം വർധിപ്പിക്കുന്നതിന് ഇത്രയധികം സംവിധാനങ്ങൾ ഒരുക്കിയിട്ടും അവരുടെ ആത്മഹത്യയുടെ നിരക്ക് വർധിക്കുന്നത് ഭീതിജനകമാണ്.
കോച്ചിങ് സെന്ററുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്തുയരാൻ സാധിക്കാതെ വരുമ്പോഴാണ് അവർ മാനസിക സമ്മർദത്തിനടിപ്പെടുന്നത്. മക്കളുടെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുന്നതിനും, അവരുടെ ഗ്രേഡ് വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളിലേക്ക് തന്നെ രക്ഷിതാക്കൾ അവരെ അയക്കുന്നത്. 
മുംബെയിലെ ഠമമേ കിശെേൗേലേ ീള ടീരശമഹ ടരശലിരല സ്ഥാപിച്ച ക ഇമഹഹ എന്ന പേരിലുള്ള സൈക്കോളജിക്കൽ ഹെൽപ്പ് ലൈനിലെ പോഗ്രാം കോർഡിനേറ്ററായ തസ്ജു ബാബറെ 2016 മുതൽ 2018 വരെ കോട്ട കോച്ചിങ് സെന്ററുകളിൽ നടന്ന ആത്മഹത്യകളെക്കുറിച്ച് പഠനം നടത്തിയപ്പോൾ കണ്ടെത്തിയത് കകഠയിലേക്കും മറ്റും പ്രവേശനം നേടുന്നതിനുള്ള വിദ്യാർത്ഥികളുടെ പ്രധാന കവാടമാണ് കോട്ടയെന്നായിരുന്നു. രക്ഷിതാക്കൾ അവരുടെ കിടപ്പാടം വിറ്റോ, ഭീമമായ തുക ലോണെടുത്തോ ആണ് വിദ്യാർത്ഥികളെ പരിശീലനത്തിനയക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഇത്രയും വലിയ തുക ചെലവഴിക്കുന്ന രക്ഷിതാക്കളുടെ പ്രതീക്ഷക്കൊത്തുയരാൻ വിദ്യാർത്ഥികൾക്ക് സാധിക്കാതെ വരുമ്പോഴാണ്അവർ ആത്മഹത്യയിൽ അഭയം തേടുന്നത്.
 വിദ്യാർത്ഥികളുടെ അഭിരുചിക്കൊത്ത കോഴ്സ് തെരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കൾ വിദ്യാർത്ഥികളെ പലപ്പോഴും പ്രേരിപ്പിക്കുന്നില്ല എന്നതാണ് വിദ്യാഭ്യാസരംഗം നേരിടുന്ന മറ്റൊരു വെല്ലുവിളി. പ്രൊഫഷണൽ കോഴ്സുകൾക്ക് വിദ്യാർത്ഥികൾ പ്രവേശനം നേടാൻ ശ്രമിക്കുന്നത് സമ്മർദം മൂലവും സോഷ്യൽ സ്റ്റാറ്റസ് സംരക്ഷിക്കാനുമാണെന്ന് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കരിയർ കൗൺസിലറായ ഇന്ദു ജയറാം പറയുകയുണ്ടായി. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ കുറ്റപ്പെടുത്തിക്കൊണ്ടവർ പ്രതികരിച്ചു. ""യു.കെ.യിൽ മെഡിസിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഒരു ആശുപത്രിയിൽ രണ്ടാഴ്ച പ്രവർത്തിക്കണം. ഡോക്ടറായാൽ അവർ നേരിടാൻ പോകുന്ന വെല്ലുവിളികളെന്തൊക്കെയാണെന്ന് മനസ്സിലാക്കാനാണിത്.'' വെല്ലുവിളികൾ ഒന്നും അഭിമുഖീകരിക്കാൻ കഴിയാത്തവിധം ബ്രോയ്ലറുകളായി വളർത്തപ്പെടുന്നതിന്റെ ദുരന്തഫലമാണ് ഇത്തരം ആത്മഹത്യകൾ. യുവത്വത്തെയും കൗമാരത്തെയും മനോദൃഢതയുള്ള തലമുറയായി വളർത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാതമേ അവരെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയൂ. ഗവൺമെന്റും, രക്ഷിതാക്കളും, സമൂഹവുമെല്ലാം അവർക്ക് ഭൗതിക സംവിധാനമൊരുക്കുന്നതിനാണ് മുൻഗണന നൽകുന്നത്. കേന്ദ്ര ഗവൺമെന്റ് ഇൗ കഴിഞ്ഞ ബജറ്റിൽ മെന്റൽ ഹെൽത്തിനു വേണ്ടി നീക്കി വെച്ച തുക 1 ശതമാനം മാത്രമായിരുന്നു എന്നറിയുമ്പോൾ സമൂഹം നേരിടുന്ന മാനസികാരോഗ്യ രംഗത്തെ വെല്ലുവിളികളെ എത്ര ലാഘവത്തോടെയാണ് ഭരണകർത്താക്കൾ കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യപ്പെടും.
കൗമാരത്തെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ മാതമേ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യപ്രാപ്തിയിലേക്ക് അവരെ വഴി നടത്താൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി ഉൗന്നിപ്പറയുന്നത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയെന്നതാണ്.
വൈകാരികമായ പക്വത കൈവരിച്ച വ്യക്തികൾക്ക് മാത്രമേ ഉന്നത മൂല്യങ്ങൾ സ്വായത്തമാക്കി ജീവിക്കാൻ സാധിക്കുകയുള്ളൂ. പദവി, സമ്പത്ത് മുതലായവ മാത്രം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി സ്വീകരിച്ചാൽ താൽക്കാലിക നേട്ടം കൈവരിക്കാൻ മാത്രമേ അത് പ്രാപ്തമാകൂ. ആ നേട്ടം കൈവരിക്കാനാവാതെ വരുമ്പോൾ അവരെ അത് ജീവനൊടുക്കുന്നതിന് പ്രേരിപ്പിക്കുന്നു. 
ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതാണ് കൗമാരത്തിന് ജീവിതത്തിനോട് തന്നെ വിരക്തി തോന്നുന്നതിന് കാരണമാകുന്നതെന്ന് പ്ലാറ്റോ പറഞ്ഞത് ആധുനിക തലമുറയെ സംബന്ധിച്ച്വളരെ അന്വർത്ഥമാണ്. 
ഇന്ത്യൻ സാഹചര്യത്തിൽ സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ സങ്കൽപം ഏറെ പ്രാധാന്യമുള്ളതാണ്. അദ്ദേഹം പറയുകയുണ്ടായി. ''നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് കുത്തിച്ചെലുത്തി അവിടെ മരണംവരെ ദഹിക്കാതെ അനീതമായി വ്യാപരിക്കുന്ന വിവരണങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം. ജീവനെ പ്രദാനം ചെയ്യുന്നതും, സ്വഭാവത്തെ രൂപീകരിക്കുന്നതും, മനുഷ്യത്വത്തെ സൃഷ്ടിക്കുന്നതുമായ ആശയങ്ങളുടെ സ്വാംശീകരണമാണ് നമുക്ക് വേണ്ടത്.'' 
വൈകാരിക വിക്ഷോഭങ്ങളുടെ കാലഘട്ടമാണ് കൗമാരം. കോപം, ഭയം, ആശങ്ക മുതലായ വികാരങ്ങൾക്കടിപ്പെട്ടാണ് അവർ ജീവിതം തള്ളിനീക്കുന്നത്. ഇത്തരം വൈകാരിക വിക്ഷോഭങ്ങൾക്കിടയിൽ ജീവിക്കുന്ന അവരുടെ മനസ്സിലെ ഭയവും, ആശങ്കയും നീക്കുന്ന തരത്തിലാകണം നമ്മുടെ വിദ്യാഭ്യാസ സ്രമ്പദായം. 
കൗമാരത്തിന്റെ വികാര വിചാരങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോയാൽ ആത്മഹത്യകൾ ഇനിയും പെരുകും. ലോകോത്തര വിദ്യാഭ്യാസം യുവതലമുറക്ക് നൽകാനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതോട്ടൊപ്പം അവരുടെ മനോനില കൂടി പരിഗണിക്കണം. വൈകാരികതക്ക് അടിപ്പെട്ട് പക്വതയില്ലാത്ത തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന, ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭ്യമാക്കാൻ ഉതകുന്ന, മാനവിക മൂല്യങ്ങൾ ഉൾകൊള്ളുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കപ്പെടണം, അപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം സുസാധ്യമാവും.