2024 October 25
22 Rabiʻ II, 1446 AH
ജനിതക ഗുണങ്ങൾ

ജനിതക ഗുണങ്ങൾ

  • ഡോ. ടി.കെ. യൂസുഫ്

അബുഹുറയ്റ(റ)വിൽ നിന്ന് നിവേദനം. ഒരാൾ നബി തിരുമേനിയുടെ അടുക്കൽ വന്ന്പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ എനിക്ക് ഒരു കറുത്ത കുഞ്ഞ് ജനിച്ചു. നബി (സ്വ)ചോദിച്ചു. നിനക്ക് ഒട്ടകങ്ങളുണ്ടോ? അദ്ദേഹം പറഞ്ഞു. അതെ. അവയുടെ നിറം എന്താണ്. അദ്ദേഹം പറഞ്ഞു. ചുവപ്പ്. നബി(സ്വ) ചോദിച്ചു. അവയിൽ ചാര വർണമുള്ളതുണ്ടോ? അയാൾ പറഞ്ഞു. അതെ. നബി(സ്വ) പറഞ്ഞു. അത് പിന്നെയെങ്ങനെയാണ്? അത് ഒരു മുരടിന്റെ പ്രേരണയാണ്. നിന്റെ മകനും ഒരു മുരടിന്റെ പ്രേരണയാണ്. (ബുഖാരി) ഇൗ സംഭവം പല ഹദീഥ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കാണാം. അവയിൽ ഒരു ഗ്രാമീണ അറബി വന്ന് എന്റെ ഭാര്യ ഒരു കറുത്ത കുഞ്ഞിനെ പ്രസവിച്ചു. എനിക്ക് അത് വിചിത്രമായി തോന്നി എന്നാണ് പറയുന്നത്. ഹദീഥുകളിൽ ഉപയോഗിച്ച ഇർക്വ് എന്ന പദത്തിന് വേര്, മുരട്, സത്ത, അടിസ്ഥാന ഘടകം എന്നീ അർത്ഥമാണുള്ളത്. ആധുനിക അറബിയിൽ ജീൻ എന്ന അർത്ഥമാണ് അതിന്നൽകപ്പെടുന്നത്. 
ശിശുവിന്റെ ജനിതക ഗുണങ്ങൾ സ്വന്തം മാതാവിൽ നിന്ന് മാത്രമല്ല പൂർവ പിതാക്കളിൽ നിന്നുകൂടി വന്നെത്തുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം പത്തൊമ്പതാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത്. ജീനുകൾ എന്ന് വിളിക്കപ്പെടുന്ന അതിസൂക്ഷ്മമായ ഘടകങ്ങളിലൂടെയാണ് അത് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് ആദ്യമായി തെളിയിച്ചത് 1865-ൽ ഒാസ്ട്രയിൽ ശാസ്ത്രജ്ഞനായ മെൻഡലാണ് (ഏൃലഴീൃ ഖീവമിി ങലിറലഹ). ഇരുപതാം നൂറ്റാണ്ടുവരെ ജൈവ വൈവിധ്യത്തിന്റെ സൂചകങ്ങളായാണ് ജീനുകൾ പരിഗണിച്ചിരുന്നത്. 1933-ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ തോമസ് ഹണ്ട് മോർഗാൻ ഠവീാമ െഒൗി േങീൃഴമി എന്ന ശാസ്ത്രജ്ഞനാണ് പാരമ്പര്യ ഗുണവിശേഷങ്ങളുടെ കൈമാറ്റത്തിൽ ക്രോമസോമുകളുടെ പങ്ക് വ്യക്തമാക്കിയത്.
1955-ൽ ജൈയിംസ് വാട്സണും ഫ്രൻസിസ് ക്രീക്കും ജൈവ കോശങ്ങളിൽ കാണപ്പെടുന്ന ജനിതക കോഡുകൾ രേഖപ്പെടുത്തപ്പെട്ട ന്യൂക്ലിക് ആസിഡുകൾ കണ്ടെത്തുകയുണ്ടായി. പിന്നീട് ജനിതക രംഗത്തെ പഠനങ്ങൾ അതിശയകരമായ വേഗത്തിൽ പുരോഗതി പ്രാപിക്കുകയും മനുഷ്യന്റെ ജനിതക കോഡിന്റെ 97 ശതമാനം 26/6/2000 ത്തിലും ബാക്കി ഭാഗം 14/4/2003ലും കണ്ടെത്തുകയുണ്ടായി.
പാരമ്പര്യ ഗുണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് ന്യൂക്ലിയർ ടൈഡുകൾ എന്ന പേരിലറിയപ്പെടുന്ന വസ്തുക്കളിലൂടെയാണ്. മൂന്ന് ബില്യൺ യൂണിറ്റുകളിലായി പതിനെട്ട് ബില്യൺ ഇത്തരം ഘടകങ്ങൾ കോശത്തിലെ നൈട്രജൻ, ഫോസ്ഫറസ്, പഞ്ചസാര എന്നീ രാസവസ്തുക്കളിലടങ്ങിയിട്ടുണ്ട്. ഒരു ഗോവണിയുടെ പടവുകൾ പോലെയാണ് ഇത് കാണപ്പെടുന്നത്. 00.03 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഒരു കോശത്തിൽ മില്യൺ കണക്കിന് ജീനുകൾ അടങ്ങിയിട്ടുണ്ട്. ആദം നബി മുതൽ കൈമാറ്റം ചെയ്യപ്പെട്ടുവരുന്നതാണത്. എല്ലാ സ്വഭാവ ഗുണങ്ങളും എല്ലാവരിലും പ്രകടമാകുകയില്ല. ഇവിടെയാണ് ഹദീഥിന്റെ ശാസ്ത്രീയത വ്യക്തമാകുന്നത്. മാതാപിതാക്കളുടെ നിറമാണ് സാധാരണ ഗതിയിൽ കുഞ്ഞുങ്ങൾക്ക് ലഭിക്കാറുള്ളതെങ്കിലും മാതാപിതാക്കളുടെ പരമ്പരയിൽ വിദൂരമായി കാണപ്പെടുന്ന വർണവും സ്വഭാവ ഗുണങ്ങളും ചിലപ്പോൾ സന്താനങ്ങളിൽ കാണപ്പെടുമെന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെടുന്നതാണ്. പിതാവിന്റെ ബീജത്തിലെയും മാതാവിന്റെ അണ്ഡത്തിലെയും ക്രോമസോമുകൾ കൂടിച്ചേർന്ന്കുഞ്ഞുണ്ടാകുന്നത് കൊണ്ട് ഇവരുടെ വംശപരമ്പരയിൽ അടുത്തോ അകലയോ കാണപ്പെടുന്ന ജനിതക ഗുണങ്ങൾ മക്കളിൽ കാണപ്പെടുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇസ് ലാം ലക്ഷണമൊത്ത ഇണയെ തെരഞ്ഞെടുക്കാൻ പ്രോത്സാഹനം നൽകിയത്. 
ഉപര്യുക്ത ഹദീഥിൽ പ്രവാചക സന്നിധിയിൽ വന്ന വ്യക്തി തന്റെ ഭാര്യയുടെ ചാരിത്ര്യശുദ്ധിയിലുള്ള സംശയ നിവാരണത്തിന് വേണ്ടിയാണ് ചോദ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ മനസ്സിലെ സംശയം ദുരീകരിക്കും വിധം ഒരു ഉദാഹരണസഹിതമാണ് തിരുമേനി മറുപടി നൽകിയത്. കോശത്തിലെ അനേകായിരം ജനിതക ഗുണങ്ങളിൽ മാതാപിതാക്കളിൽ ഒരുപോലെ കാണപ്പെടുന്ന ഗുണങ്ങൾ മക്കളിൽ നേരിട്ട് പ്രതിഫലിക്കും. എന്നാൽ അപൂർവമായി പൂർവപിതാക്കളുടെ ജനിതക ഗുണങ്ങളും മക്കളിൽ കാണപ്പെടാറുണ്ട്.
അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ജനിതക വൈകല്യങ്ങൾക്ക് കാരണമായിത്തീരാനിടയുണ്ടന്ന് ശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ ചിലർ തമ്മിലുള്ള വിവാഹം അനുവദിക്കപ്പെട്ടതാണെങ്കിലും അവയും ഒഴിവാക്കുന്നതാണ് ഉത്തമം എന്നാണ് നമുക്ക് ഉമർ ഖത്വാബിന്റെ വാക്കുകളിൽ നിന്ന് ഗ്രഹിക്കാൻ കഴിയുന്നത്. ഉമർ(റ) പറഞ്ഞു. ""നിങ്ങൾ അപരിചിതരെ വിവാഹം കഴിക്കുക, സന്താനങ്ങൾ ദുർബലരാകാതിരിക്കുന്നതിന് വേണ്ടി.''
വിവാഹ സമയത്ത് നല്ല ഇണയെ തെരഞ്ഞെടുക്കാനാണ് ഇസ് ലാം നിഷ്കർശിച്ചത്. നബി (സ്വ) പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ബീജങ്ങൾക്ക് വേണ്ടി ഉത്തമമായത് തെരഞ്ഞെടുക്കുക. അനുയോജ്യരായവരെ വിവാഹം കഴിക്കുക, അവരിലേക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുക. (ഹാകിം, ഇബ്നുമാജ). നബി (സ്വ) പറഞ്ഞു. ദുൻയാവ് ഒരു വിഭവമാണ്. അതിലെ ഏറ്റവും ഉത്തമമായ വിഭവം സദ് വൃത്തയായ സ്ത്രീയാണ്. (മുസ് ലിം) നബി (സ്വ) പറഞ്ഞു. നാല് കാര്യങ്ങൾ പരിഗണിച്ചാണ് ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടുന്നത്. അവളുടെ സൗന്ദര്യം, അവളുടെ ധനം, അവളുടെ തറവാട്, അവളുടെ മതം. അതുകൊണ്ട് നീ മതമുള്ളവളെ തെരഞ്ഞെടുത്ത് വിജയിക്കുക, നിന്റെ കൈകളിൽ മണ്ണ് പുരണ്ടാലും (ബുഖാരി). നബി (സ്വ) പറഞ്ഞു. മതത്തിലും സ്വഭാവത്തിലും നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾ നിങ്ങളുടെ അടുക്കൽ വിവാഹം അന്വേഷിച്ച് വരികയാണെങ്കിൽ നിങ്ങൾ അവന് വിവാഹം ചെയ്തു കൊടുക്കുക. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഭൂമിയിൽ വലിയ കുഴപ്പമുണ്ടാകും. (തിർമിദി, ഇബ്നുമാജ). ഒരു മനുഷ്യന്റെ അനേകായിരം സ്വഭാവ ഗുണങ്ങൾ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് പോലെ അവന്റെ പാരത്രിക വിജയത്തിന് നിദാനമായ മതബോധവും ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നാണ് ഇവ്വിഷയകമായ ഹദീഥുകളിൽ നിന്ന് ഗ്രഹിക്കാൻ കഴിയുന്നത്.